കപ്പ താളിച്ചത്


കപ്പ താളിച്ചത് – കട്ടൻ ചായയോടൊപ്പം കഴിക്കാൻ ടേസ്റ്റി ആയിട്ടുള്ള സിമ്പിൾ സ്നാക്ക് റെസിപ്പി!

ചേരുവകൾ


  1. കപ്പ – ഒരു കിലോ
  2. വെളിച്ചെണ്ണ – ഒന്നര ടേബിൾസ്പൂൺ
  3. കടുക് അര ടീസ്പൂൺ
  4. ചുവന്നുള്ളി – ആറു മുതൽ എട്ട് എണ്ണം
  5. കറിവേപ്പില – ആവശ്യത്തിന്
  6. ഉഴുന്ന് പരിപ്പ് – മൂന്നു ടേബിൾസ്പൂൺ
  7. വറ്റൽ മുളക് – അഞ്ചു എണ്ണം
  8. കട്ടിതേങ്ങപ്പാൽ – ആറു ടേബിൾസ്പൂൺ
  9. തിരുമ്മിയ തേങ്ങ – മൂന്നു ടേബിൾസ്പൂൺ

പാചകം ചെയ്യുന്ന വിധം
കപ്പ കഷ്ണങ്ങൾ വെള്ളമൊഴിച്ച് ആവശ്യത്തിന് ഉപ്പിട്ട് വേവിച്ചു തോർത്തി വയ്ക്കുക.
പാൻ ചൂടാകുമ്പോൾ എണ്ണയൊഴിച്ച് മൂന്നു മുതൽ ആറു വരെയുള്ള ചേരുവകൾ വറുത്തു മാറ്റി വയ്ക്കുക.
തിരുമ്മിയ തേങ്ങയും,കറിവേപ്പിലയും വേവിച്ച കപ്പയിൽ ചേർക്കുക .
ഏറ്റവും ഒടുവിൽ കപ്പയിലേക്കു താളിപ്പും കൂടെ ചേർത്ത് ചൂടോടെ വിളമ്പാം .

119613160_356705942193730_4957755762709370084_o