ചേരുവകള്‍
മുട്ട-2
കടലമാവ്-1 കപ്പ്
സവാള-1
തക്കാളി-1
പച്ചമുളക്-2
കുരുമുളകുപൊടി-അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
ഉപ്പ്
മല്ലിയില
എണ്ണ
തയ്യാറാക്കുന്ന വിധം
സവാള, തക്കാളി, പച്ചമുളക് എന്നിവ ചെറുതായി നുറുക്കുക. ഒരു ബൗളില്‍ കടലമാവെടുക്കുക. ഇതിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിയ്ക്കുക. നല്ലപോലെ ഇളക്കുക. പിന്നീട് എണ്ണയൊഴികെ ബാക്കിയുള്ള എല്ലാ ചേരുവകളും ചേര്‍ത്തിളക്കുക. വേണമെങ്കില്‍ അല്‍പം വെള്ളവും ചേര്‍ക്കാം. മിശ്രിതം കട്ട പിടിയ്ക്കാതെ നല്ല മാര്‍ദവത്തിലാകണം. ഒരു പാന്‍ ചൂടാക്കി അല്‍പം എണ്ണയൊഴിയ്ക്കുക. ഇത് നല്ലപോലെ ചൂടായിക്കഴിയുമ്പോള്‍ മുട്ട മിശ്രിതം ഇതിലേയ്ക്കൊഴിച്ചു പാന്‍ വട്ടത്തില്‍ ചുറ്റിച്ചു പരത്തുക. ഇരുഭാഗവും നല്ലപോലെ വെന്തു കഴിയുമ്പോള്‍ വാങ്ങി ചൂടോടെ ഉപയോഗിയ്ക്കാം.