Jio set-top box is real, comes free with JioFiber connection


ഉപയോക്താക്കളുടെ ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് ജിയോഫൈബർ കണക്ഷനൊപ്പം നല്‍കുന്ന സെറ്റ് ടോപ്പ് ബോക്സ് തികച്ചും സൗജന്യമാണെന്ന് കമ്പനി അറിയിച്ചു . സെറ്റ് ടോപ്പ് ബോക്‌സിന് നിലവില്‍ വില ഈടാക്കില്ലെന്നും ഉപയോക്താക്കൾക്ക് നൽകുന്ന മറ്റ് സേവനങ്ങൾക്കാണ് ചാർജ് ഈടാക്കുന്നതെന്നും റിലയൻസ് വ്യക്തമാക്കി. ജിയോ ഗിഗാഫൈബര്‍ പ്രഖ്യാപിച്ച സമയത്ത് സെറ്റ് ടോപ്പ് ബോക്സ് സൗജന്യമായി നല്‍കുമെന്ന് റിലയൻസ് അറിയിച്ചിരുന്നു. എന്നാല്‍, ബ്രോഡ്ബാന്‍ഡ് പൈലറ്റ് റണ്‍ സമയത്ത് ജിയോ സെറ്റ് ടോപ്പ് ബോക്സ് നൽകാത്തത് ഉപയോക്താക്കൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചു. സാധാരണ ടിവിയെ സ്മാർട് ടിവിയാക്കി മാറ്റുന്ന സെറ്റ് ടോപ്പ് ബോക്സ് ബോക്സ് ലഭിക്കാനായി ഉപയോക്താക്കള്‍ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. ജിയോ ഫൈബര്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ കമ്പനി 2500 രൂപ ഈടാക്കും. 1000 രൂപ ഇൻസ്റ്റാളേഷൻ ചാർജ് ഇനത്തിലാണ് ഈടാക്കുന്നത്. ബാക്കി 1500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റാണ്.

All about Reliance Jio-GigaFiber https://youtu.be/yZA2S75gJwY