Youtube Instagram Facebook-f
chicken curry
Special fried chicken curry – ഒരു സ്പെഷ്യൽ ഫ്രൈഡ് ചിക്കൻ കറി
August 14, 2020
chicken puttu
Chicken Puttu – ചിക്കൻ കൊണ്ടുള്ള പുട്ട് തയ്യാറാക്കിയാലോ
August 14, 2020

Kerala Special Chicken Fry – കേരള സ്പെഷ്യൽ ചിക്കൻ പൊരിച്ചത്

chicken fry

കേരള സ്പെഷ്യൽ ചിക്കൻ പൊരിച്ചത്
പുറമെ നല്ല ക്രിസ്പിയും ഉള്ളിൽ നല്ല സോഫ്റ്റ് ആയിട്ടുള്ള ഒരു നാടൻ ചിക്കൻ ഫ്രൈ . ചോറ് , ചപ്പാത്തി , പറോട്ട , അപ്പം കൂടെ ഒക്കെ ഇത് സൂപ്പറാണ്


ചേരുവകൾ :
ചിക്കൻ – 350 gms
ഇഞ്ചി വെളുത്തുളളി പേസ്റ്റ് – 2 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
മല്ലിപൊടി – 1/2 ടീസ്പൂൺ
മുളകുപൊടി – 2 ടീസ്പൂൺ
ഗരം മസാല പൊടി – 1/2 teaspoon
കുരുമുളക് പൊടി – 3/4 teaspoon
തൈര് – 2 ടീസ്പൂൺ
ഉപ്പ്‌ – ആവശ്യത്തിന്
മൈദ – 2 ടീസ്പൂൺ
corn flour – 2 ടീസ്പൂൺ
മുട്ട – 1 എണ്ണം
സവാള – 1 എണ്ണം
പച്ചമുളക് – 2 എണ്ണം
വെളുത്തുള്ളി – 5 എണ്ണം തൊലിയോട് കൂടി ചതച്ചത്
കറിവേപ്പില
എണ്ണ ആവശ്യത്തിന്


Slider image
Slider image

കേരള സ്പെഷ്യൽ ചിക്കൻ പൊരിച്ചത്

Slider image


ഉണ്ടാക്കുന്ന വിധം :

  1. ചിക്കൻ നല്ല വൃത്തിയായി ഉപ്പുവെള്ളത്തിൽ കഴുകി മാറ്റി വക്കുക .
  2. ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുളളി ചതച്ചതും ചേർക്കാം .
  3. ഇനി മഞ്ഞൾപൊടി ,മല്ലിപൊടി ,മുളകുപൊടി ,ഗരം മസാല പൊടി ,കുരുമുളക് പൊടി ഉപ്പ്‌ എല്ലാം ചേർത്ത് കുഴക്കുക .
  4. ഇനി തൈര്, മൈദ ,corn flour ,മുട്ട കൂടെ ചേർക്കാം
  5. എല്ലാം കൂടെ യോജിപ്പിച്ചു ചിക്കനിൽ പുരട്ടി കുറഞ്ഞത് 1 മണിക്കൂർ എങ്കിലും വക്കുക . വേണമെങ്കിൽ ഫ്രിഡ്ജിൽ വക്കുക .
  6. മസാല നന്നായി പിടിച്ചു കഴിഞ്ഞാൽ നല്ല ചൂടായ എണ്ണയിലേക്ക് ഇട്ടു ചിക്കൻ വറുത്തെടുക്കുക .
  7. ചിക്കൻ marinate ചെയ്യാൻ വച്ചിരുന്ന പാത്രത്തിൽ ഉള്ള ബാക്കി മസാലയിലേക്കു സവാളയും , പച്ചമുളകും , വെളുത്തുള്ളി എല്ലാം ഇട്ടു കുഴക്കുക .
  8. എന്നിട്ട് എണ്ണയിൽ ഇട്ടു വറുത്തു കോരുക
  9. ഇത് ചിക്കന്റെ കൂടെ ഇട്ട് എല്ലാം നന്നായിട്ട് യോജിപ്പിക്കുക
    ചിക്കൻ ഫ്രൈ റെഡി !!!

Related posts:

chicken currySpecial fried chicken curry – ഒരു സ്പെഷ്യൽ ഫ്രൈഡ് ചിക്കൻ കറി ബീഫ് ഉലർത്തിയത് meat putt beef puttuഇറച്ചി പുട്ട് – Meat Puttu rice ballsഅവലോസ് ഉണ്ട – Rice Balls
Share

Leave a Reply Cancel reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.