Steven Spielberg Success Story


സ്റ്റിവൻ സ്പിൽബർഗിന്റെ വിജയ രഹസ്യം നമുക്കും പ്രചോദനമാകും

സ്പിൽബർഗ് ഹോളിവുഡ് സിനിമകളെ ഒരു പുതിയ ദിശയിലേക്കു തിരിച്ചുവിട്ട പ്രതിഭയാണ്. നാലു ദശാബ്ദങ്ങൾക്കുള്ളിൽ സംവിധായകൻ, തിരക്കഥാകൃത്ത്, എഡിറ്റർ, നിർമാതാവ് എന്നീ നിലകളിൽ നൂറോളം ചിത്രങ്ങൾക്കു പിന്നിൽ അദ്ദേഹം പ്രവർത്തിച്ചു. ഷിൻഡ്‌ലേഴ്സ് ലിസ്റ്റ്, സേവിങ് പ്രൈവറ്റ് റ്യാൻ എന്നീ ചിത്രങ്ങളിലൂടെ മികച്ച സംവിധായകനുള്ള രണ്ട് ഓസ്കർ പുരസ്കാരങ്ങൾ കരസ്ഥമാക്കി. ലോക സിനിമയിൽതന്നെ കളക്‌‌ഷൻ റിക്കോർഡുകൾ സൃഷ്ടിച്ച ജോസ്, ഇ.ടി ദി എക്സ്ട്രാ ടെറസ്ട്രിയൽ, ജുറാസിക് പാർക്ക്, ഇന്ത്യാനാ ജോൺസ് തുടങ്ങിയ ചിത്രങ്ങളടക്കം 34 സിനിമകൾ സംവിധാനം ചെയ്തു. മഹാവിജയം നേടുന്ന സിനിമകൾക്ക് ‘ബ്ലോക്ക് ബസ്റ്റർ’ എന്ന വിശേഷണം ഉപയോഗിച്ചുതുടങ്ങിയത് 1975–ൽ പുറത്തിറങ്ങിയ സ്പിൽബർഗ് ചിത്രം ജോസിന്റെ വിജയത്തോടെയാണ്.