logologologologo
    • Indscoop
    • Blog
    • Entertainment
    • Malayalam Vlog
    • Automobiles
    • Smartphones
    • Tech News
      • Home
      • Blog
      • Malayalam Vlog
      • How to avoid Customs Duty while purchasing from AliExpress, Bangood and GearBest
      Easy way to make Butter Popcorn at home
      July 3, 2019
      How to edit videos on YouTube video editor
      July 3, 2019

      How to avoid Customs Duty while purchasing from AliExpress, Bangood and GearBest

      Published by Deepu Joseph at July 3, 2019
      Categories
      • Malayalam Vlog
      Tags

      നമുക്കിന്നു കുറഞ്ഞ ചെലവിൽ സാധനങ്ങൾ പ്രത്യേകിച്ച് ഇലക്ട്രോണിക്സ് പ്രോഡക്റ്റ് ചൈനയിൽ നിന്നും ഓൺലൈൻ വെബ്സൈറ്റുകൾ വഴി ഇന്ത്യയിലേക്ക് വാങ്ങാം

      AliExpress,GearBest,Bangood ഇവയാണ് പ്രധാന ചൈനീസ് ഷോപ്പിംഗ് വെബ്സൈറ്റുകൾ.ഇവയിൽ എൻറെ ഫേവറേറ്റ് അലി എക്സ്പ്രസ്സ് ആണ്. ഇവയിൽ നിന്നും നമുക്ക് ഇന്ത്യൻ  പൈസയിൽ പ്രോഡക്ടുകൾ വാങ്ങാം എന്നുള്ളതാണ് പ്രത്യേകത

      നിങ്ങൾ AliExpress,GearBest,Bangood എന്നീ ചൈനീസ് വെബ്സൈറ്റുകളിൽ നിന്നും ഇന്ത്യയിലേക്ക് സാധനങ്ങൾ വാങ്ങിയിട്ടുണ്ടോ

      ഇനി നിങ്ങൾ സാധനങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിൽ എപ്പോഴെങ്കിലും നിങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി ലഭിച്ചിട്ടുണ്ടോ

      നമ്മൾ ചൈനീസ് വെബ്സൈറ്റുകളിൽ നിന്നും പ്രോഡക്ടുകൾ വാങ്ങുമ്പോൾ  എങ്ങനെ ഈ കസ്റ്റംസ് ഡ്യൂട്ടി അവോയിഡ്  ചെയ്യാം എന്തുകൊണ്ടാണ് നമ്മുടെ പ്രോഡക്ടുകൾ കസ്റ്റംസ് ഡ്യൂട്ടി വരുന്നത് ഇക്കാര്യങ്ങൾ ആണ് നമ്മൾ ഇന്ന് ഈ വീഡിയോയിലൂടെ പരിശോധിക്കുന്നത്

      ഞാനിപ്പോൾ ഒരു വർഷത്തോളമായി AliExpress,GearBest,Bangood  എന്നീ ചൈനീസ് ഓൺലൈൻ സൈറ്റുകളിൽ നിന്നും  ധാരാളം  ഇലക്ട്രോണിക് പർച്ചേസ് ചെയ്യുന്നു വളരെ വിലക്കുറവിൽ നമുക്ക് ഇന്ത്യയിലേക്ക് ലഭിക്കുന്നു എന്നതാണ് ഈ സൈറ്റുകളുടെ പ്രത്യേകത

      നമ്മൾ രണ്ടു കാരണങ്ങളാണ് ആണ് ഈ ചൈനീസ് സൈറ്റുകളിൽ നിന്നും പ്രോഡക്ടുകൾ വാങ്ങുന്നത്

      1.നമുക്ക് കിട്ടുന്ന മികച്ച വിലക്കുറവ്

      2. നമ്മൾ വാങ്ങുന്ന പ്രോഡക്റ്റ് ഇന്ത്യയിൽ അവൈലബിൾ അല്ല

      പക്ഷേ ചില സമയങ്ങളിൽ നമ്മുടെ പ്രോഡക്ടുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ലഭിക്കാറുണ്ട്

      ഇനി നിങ്ങൾ വിലക്കുറവ് മാത്രം നോക്കി വാങ്ങുന്ന പ്രൊഡക്ടിനു  കസ്റ്റംസ് ഡ്യൂട്ടി ലഭിച്ചുകഴിഞ്ഞാൽ ഒരുപക്ഷേ നിങ്ങൾ ഇന്ത്യയിൽനിന്ന് വാങ്ങുന്നതിലും കൂടുതൽ വിലയായിരിക്കും നൽകേണ്ടി വരിക

      നമ്മളെന്തു പ്രോഡക്റ്റ് വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് import ചെയ്താൽ അതിന് കസ്റ്റംസ് ഡ്യൂട്ടി കൊടുക്കണം നിയമം. 10000 രൂപയിൽ താഴെ വിലയുള്ള സാധനങ്ങൾ നമ്മൾ പേഴ്സണൽ ആവശ്യത്തിനായി വാങ്ങുമ്പോൾ കസ്റ്റമർ ഡ്യൂട്ടിയിൽ ഇളവുകൾ ഉണ്ട്. ഇതുകൊണ്ടാണ് ചൈനീസ് വെബ്സൈറ്റുകൾക്ക് ഇന്ത്യയിൽ അവരുടെ ഷോപ്പിംഗ് establish ചെയ്യാൻ സാധിക്കുന്നത്.

      കഴിഞ്ഞ ഒരു വർഷമായി ഞാൻ ഈ ചൈനീസ് സൈറ്റുകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നുണ്ട്   ഏകദേശം അൻപതോളം  പ്രോഡക്റ്റ് ഞാൻ വാങ്ങിയിട്ടുണ്ട് ഇതിൽ ഒരു ഏഴോളം പ്രോഡക്ട്സ് എനിക്ക് Customs Duty ലഭിച്ചിട്ടുണ്ട്

      അവർ എന്ത് ക്രൈറ്റീരിയ ലാണ് കസ്റ്റംസ് ഡ്യൂട്ടി ചാർജ് ചെയ്യുന്നത് എന്നത് നമുക്ക് മനസ്സിലാക്കാൻ പ്രയാസമാണ് കാരണം ഞാൻ വാങ്ങിയ 15000 20000 രൂപ വിലയുള്ള മൂന്നു നാല് പ്രൊഡക്ടുകൾക്കു കസ്റ്റംസ് ഡ്യൂട്ടി വന്നിട്ടില്ല എന്നാൽ ഞാൻ വാങ്ങിയ ഒരു 2000 രൂപ വിലയുള്ള ഒരു പ്രോഡക്റ്റ് കസ്റ്റംസ് ഡ്യൂട്ടി വന്നിട്ടുണ്ട്

      ഈ കസ്റ്റംസ് ഡ്യൂട്ടി വന്ന കാരണം എന്താണെന്ന് എന്ന നെറ്റിൽ സെർച്ച് ചെയ്തു നോക്കിയപ്പോഴും  കൂട്ടുകാരുമായി അന്വേഷിച്ചപ്പോളും  ജനറൽ ആയി മനസ്സിലാക്കാൻ കഴിഞ്ഞ ഒരു കാര്യം അത് നമ്മുടെ  ഭാഗ്യം പോലെ ഇരിക്കും ഭാഗ്യമുണ്ടെങ്കിൽ നമുക്ക്  കസ്റ്റംസ് ഡ്യൂട്ടി ലഭിക്കില്ല. ഇനി അഥവാ നമ്മുടെ സമയം ശരിയല്ലെങ്കിൽ നല്ല രീതിയിൽ കസ്റ്റംസ് ഡ്യൂട്ടി അടിച്ചു കിട്ടും

      ഇനി ഭാഗ്യത്തെക്കാൾ  ഉപരി നമ്മൾ കുറെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കസ്റ്റംസ് ഡ്യൂട്ടി ഒരു പരിധി വരെ ഒഴിവാക്കാൻ നമുക്ക് സാധിക്കും എന്നാൽ പൂർണ്ണമായും ഒഴിവാക്കാം എന്ന് ഞാൻ അവകാശപ്പെടുന്നില്ല

      ഇനി എൻറെ അനുഭവത്തിൽ നിന്നും എനിക്ക് എങ്ങനെ കസ്റ്റംസ്  ഡ്യൂട്ടി ലഭിച്ചു അത് എങ്ങനെ അവോയ്ഡ് ചെയ്യാമായിരുന്നു എന്ന് ഞാൻ ഇപ്പോൾ പറയാം

      നമ്മൾ ചൈനീസ് വെബ്സൈറ്റുകളിൽ നിന്നും പർച്ചേസ് ചെയ്തു കഴിയുമ്പോൾ വിവിധ രീതിയിലുള്ള ഷിപ്പിംഗ് മെത്തേഡുകൾ നമുക്ക് സെലക്ട് ചെയ്യാവുന്നതാണ് ആണ് എല്ലാ സൈറ്റുകളിലും ഒരു സ്റ്റാൻഡേർഡ് ഷിപ്പിംഗ് ഉണ്ടായിരിക്കും. ഇത് 20 ദിവസം മുതൽ 40 ദിവസം വരെ എടുക്കും നമ്മുടെ പ്രോഡക്ട് ഡെലിവറി ചെയ്യാൻ ഇനി നമുക്ക് വളരെ വേഗത്തിൽ പ്രോഡക്റ്റ് വേണമെന്നുണ്ടെങ്കിൽ DHL, Fedex  എന്നീ എക്സ്പ്രസ്സ് കൊറിയർ സർവീസുകൾ അഡീഷണൽ പയ്മെന്റ്‌ കൊടുത്തു നമുക്ക് സെലക്ട് ചെയ്യാവുന്നതാണ്

      5000 രൂപയിൽ താഴെ വരുന്ന മൂന്ന് പ്രോഡക്ടുകൾ ഞാൻ പെട്ടെന്ന് ലഭിക്കാനായി അഡീഷണൽ പയ്മെന്റ്റ് നടത്തി എക്സ്പ്രസ് കൊറിയർ സർവീസ് സെലക്ട് ചെയ്തു ഈ മൂന്നു പ്രോഡക്റ്റിന്ന് എനിക്ക് കസ്റ്റംസ് ഡ്യൂട്ടി  ചാർജ് ചെയ്യപ്പെട്ടു.

      എൻറെ അനുഭവത്തിൽ നിന്നും മറ്റു കൂട്ടുകാരിൽ നിന്ന് അറിഞ്ഞ അനുസരിച്ച് നമ്മൾ എക്സ്പ്രസ് കൊറിയർ സർവീസ് ഉപയോഗിച്ച് കഴിഞ്ഞാൽ തീർച്ചയായും നമുക്ക് കസ്റ്റംസ് ഡ്യൂട്ടി ചാർജ് ചെയ്യപ്പെടും മറിച്ച് സ്റ്റാൻഡേഡ് ഷിപ്പിംഗ്  ആണ്  ഉപയോഗിക്കുന്നതെങ്കിൽ ഒരു പരിധിവരെ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കാൻ സാധിക്കും

      ഞാൻ നേരത്തെ പറഞ്ഞല്ലോ ഒരു പതിനയ്യായിരം ഇരുപതിനായിരം രൂപ വരെ വരുന്ന രണ്ടുമൂന്ന് പ്രോഡക്ടുകൾക്ക് എനിക്ക് കസ്റ്റംസ് ഡ്യൂട്ടി വന്നില്ല പക്ഷേ ഒരു 2000 രൂപയുടെ പ്രൊജക്ടിന് കസ്റ്റംസ് ഡ്യൂട്ടി വന്നു

      അത് ചെറിയൊരു പ്രോഡക്റ്റ് ആണ് ആണ് പക്ഷേ അവർ അയച്ചത് ഇത്ര വലിയൊരു ബോക്സിലാണ് ഒരുപക്ഷേ കസ്റ്റംസിന് അത് കാണു സംശയം തോന്നി അവർ അത് ഓപ്പൺ ചെയ്തു കസ്റ്റംസ് ഡ്യൂട്ടി ചാർജ് ചെയ്തു.

      ഇത് സെല്ലറുടെ  സൈഡിൽ നിന്നും അവർ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്

      ഇനി ഞാൻ ക്യാനോണിനെ ഒരു ഫിഫ്റ്റി mm ലെൻസ് അലി എക്സ്പ്രസിൽ നിന്ന് വാങ്ങി ഇന്ത്യയിൽ ഏകദേശം 8,000 രൂപയാണ് ഇതിന് വില അലി എക്സ്പ്രസ്സ് എനിക്ക് ഇത് 55 ഡോളർ അതായത് ഇന്ത്യൻ രൂപ ഏകദേശം നാലായിരം രൂപയ്ക്ക് എനിക്ക് ലഭിച്ചു

      വിദേശത്തുനിന്ന് നമുക്ക് വരുന്ന പ്രോഡക്ടുകളുടെ ഷിപ്പിംഗ് ലേബലിൽ പ്രോഡക്റ്റ് പേര് വെയിറ്റ് എത്ര രൂപയാണ് പ്രൈസ് എല്ലാം കൃത്യമായി രേഖപ്പെടുത്തിയിരിക്കണം കസ്റ്റംസ് ക്ലിയറൻസ് സമയത്ത് അവർ ഇതെല്ലാം ചെക്ക്  ചെയ്യുന്നത്

      55 ഡോളർ ചൈനീസ് പ്രൈസ് വരുന്ന ഈ പ്രൊഡക്ടിനു വെറും അഞ്ച് ഡോളർ മാത്രമാണ് അവർ ഷിപ്പിൽ ലേബലിൽ രേഖപ്പെടുത്തിയത്. സാധാരണ കസ്റ്റംസ് ഡ്യൂട്ടി അവോയ്ഡ്  ചെയ്യാനായി ആയി സെല്ലേഴ്സ് അവരുടെ പ്രോഡക്റ്റ് പ്രൈസ് കുറച്ചു കാണിക്കാറുണ്ട്  പക്ഷേ അവിഷ്വസനീയമാ  വിധം  പ്രൈസ് കുറച്ചു കാണിക്കുന്നത് കസ്റ്റംസ് ഓഫീസിർസിൽ  സംശയം ഉണ്ടാക്കുന്നത്.

      അവർ ആ പ്രോഡക്ട് തുറന്നു നോക്കുകയും അതിന് 10000 രൂപ വില കണക്കുകൂട്ടി 15 ശതമാനം കസ്റ്റംസ് ഡ്യൂട്ടി ചാർജ് ചെയ്തു ഏതാണ്ട് 1500 രൂപ ഇന്ത്യൻ മണി കസ്റ്റംസ് ഡ്യൂട്ടി ചാർജ് ചെയ്തു. ഇനി നിങ്ങൾ ഒരു കാര്യം മനസ്സിലാക്കേണ്ടത് ഒരു പ്രോഡക്റ്റ് കസ്റ്റംസ് ഡ്യൂട്ടി ചാർജ് ചെയ്യുമ്പോൾ ആ പ്രോഡക്റ്റ് പ്രൈസ് തീരുമാനിക്കുന്നത് അവരാണ്

      റീസണബിൾ ആയ ആണ് ഈ പ്രോഡക്റ്റ് വിലയിട്ടിരുന്നത് എങ്കിൽ ഒരു പക്ഷേ ഇതിന് കസ്റ്റം ഡ്യൂട്ടി ചാർജ് ചെയ്യപ്പെടുകയും ഇല്ലായിരുന്നു

      ഇനി കസ്റ്റംസ് ഡ്യൂട്ടി ലഭിച്ചു കഴിഞ്ഞാൽ നമ്മൾ എന്ത് ചെയ്യണം എന്ന് നോക്കാം

      നമ്മൾ സ്റ്റാൻഡേർഡ് ഷിപ്പിംഗ് മെതേഡ് ആണ് അപ്ലൈ ചെയ്തിട്ടുള്ളത് പ്രോഡക്റ്റ് ചൈനയിൽ നിന്നും  ഇന്ത്യയിലെ കസ്റ്റംസ് ക്ലിയറൻസ് സെൻറർ വരെ വരുന്നു. ഒരിക്കൽ കസ്റ്റംസ് ക്ലിയർ ചെയ്ത് കഴിഞ്ഞാൽ ഇത് ഇന്ത്യയിലെ ഒരു ലോക്കൽ കൊറിയയിലേക്ക് കൈമാറുന്നു 90 % സമയവും  ഇത് ഇന്ത്യൻ പോസ്റ്റൽ സർവീസ് വഴിയായിരിക്കും നമുക്ക് ഡെലിവറി ചെയ്യുന്നത്

      ഇനി നിങ്ങൾ DHL, FedEx എന്നിവയുടെ എക്സ്പ്രസ്സ് കൊറിയർ ആണ് ഉപയോഗിക്കുന്നതെങ്കിൽ ചൈനയിൽ നിന്നും നിങ്ങളുടെ വീട് വരെ ഡെലിവറി ചെയ്യുന്നത്അവർ തന്നെ ആയിരിക്കും

      ഇനി നിങ്ങളുടെ ഏതെങ്കിലുമൊരു പ്രോഡക്റ്റ് കസ്റ്റംസ് ഡ്യൂട്ടി ചാർജ് ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ കൊറിയർ DHL Fedex  വഴിയോ ആണ് വരുന്നതെങ്കിൽ നിങ്ങളെ ഇമെയിൽ വഴിയോ Phone മെസ്സേജ് വഴിയോ കസ്റ്റംസ് ഡ്യൂട്ടി ചാർജ് ചെയ്തിട്ടുണ്ട് എന്ന് അറിയിക്കുന്നു. അപ്പോൾ പ്രോഡക്റ്റ് ഡെലിവർ ചെയ്യുമ്പോൾ കസ്റ്റംസ് ഡ്യൂട്ടി നിങ്ങളിൽ നിന്നും ഒന്നും വാങ്ങാൻ ഉള്ള അനുവാദം അവർ തേടുന്നു

      ഇനി ഇന്ത്യൻ പോസ്റ്റൽ സർവീസ് വഴിയാണ് വാങ്ങുന്നതെങ്കിൽ ഇതിൽ പ്രോഡക്ട് ഡെലിവറി ലൊക്കേഷനിൽ വന്നു കഴിഞ്ഞാൽ അവിടുത്തെ പോസ്റ്റ് ഓഫീസിൽ നിന്നും നിങ്ങൾക്ക് ഒരു കോൾ വരും നിങ്ങൾക്ക് ഇവിടെ ഒരു കൊറിയർ വന്നിട്ടുണ്ട് ഉണ്ട് നിങ്ങൾ എത്ര രൂപ കസ്റ്റംസ് ഡ്യൂട്ടി കൊടുത്തിട്ട് ഈ പ്രോഡക്റ്റ് പിക്കപ്പ് ചെയ്യണമെന്ന് നേരത്തെ ഇവർ നമ്മളെ ഇൻഫോം ചെയ്യുന്നുമില്ല

      ഇനി നമ്മൾ കസ്റ്റംസ് ഡ്യൂട്ടി കൊടുക്കാതെ  ഈ പ്രോഡക്ട് വേണ്ട എന്ന് വെച്ച് റിജക്ട് ചെയ്യാം ഞാൻ എന്ത് സംഭവിക്കും

      ഇത് നമ്മൾ റിജക്ട് ചെയ്താൽ അത് സെല്ലെർക്കു  പ്രോഡക്ട് റിട്ടേൺ പോകുന്നു അതിൻറെ റിട്ടേൺ ചാർജ്  ഹാൻഡ്ലിങ് ചാർജറുമായി നല്ലൊരു എമൗണ്ട് കുറച്ചുള്ള എമൗണ്ട്  റീഫണ്ട് കിട്ടുകയുള്ളൂ

      ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി ചുമത്തുക എന്നുള്ളത് നിയമപരമായ ഒരു കാര്യമാണ്  അതിൽ നമുക്ക് negotiate  ചെയ്യാനോ dispute ചെയ്യാനോ സാധ്യമല്ല . ഒന്നുകിൽ ഡ്യൂട്ടി അടച്ച് സാധനം കൈപ്പറ്റുക അല്ലെങ്കിൽ പ്രോഡക്ട് reject  ചെയ്യുക അ ഇതുരണ്ടുമാണ് നമ്മുടെ മുന്നിലുള്ള ഓപ്ഷൻസ്

      ഞാൻ ഈ പറഞ്ഞ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുകയും കുറച്ചു ഭാഗ്യമുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് കസ്റ്റമർ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കാൻ സാധിക്കും

      അപ്പോൾ ഇനി ധൈര്യമായി ചൈനീസ് സൈറ്റുകളിൽ പോയി സാധനം വാങ്ങിക്കോളൂ


      Related posts:

      How to edit videos on YouTube video editor Easy way to make Butter Popcorn at home ഒരു Uber Eats, Swiggy, Zomato അപാരത chicken currySpecial fried chicken curry – ഒരു സ്പെഷ്യൽ ഫ്രൈഡ് ചിക്കൻ കറി
      Share
      Deepu Joseph
      Deepu Joseph
      A User Experience professional well versed in web and graphic designs. A seasoned Internet Entrepreneur and a Professional Blogger.

      1 Comment

      1. Sathyajith Vinu says:
        July 25, 2019 at 7:34 pm

        കലക്കൻ ആർട്ടിക്കിൾ. അലിയിൽ നിന്നും ഞാൻ വാങ്ങാറുണ്ട്. ഒരിക്കൽ duty വന്നു.
        കസ്റ്റംസ് ഡ്യൂട്ടി കൊടുക്കാതെ പ്രോഡക്ട് വേണ്ട എന്ന് വെച്ച് റിജക്ട് ചെയ്താലോ എന്നു ഒരിക്കൽ കരുതിയതാണ്. പക്ഷേ വേണ്ട എന്ന് വെച്ചു സാധനം വാങ്ങി. ഇത് വായിച്ചപ്പോൾ മനസ്സിലായി, അങ്ങനെ ചെയ്തത് നന്നായെന്ന്. പിന്നെ ഈ express service ൽ ആണ് ഡ്യൂട്ടി വരുക എന്ന സാധ്യത ഇപ്പോൾ ആണ് മനസ്സിലായത്. നന്ദി. ഇതിലെ മറ്റൊരു പ്രധാനപ്പെട്ട highlight ആണ് ഫ്രീ coupons. അതിലൂടെ കൂടുതൽ നല്ല dealൽ സാധനങ്ങൾ വാങ്ങാം. കുറഞ്ഞ ചിലവിൽ ഗുണമേന്മയിൽ ഉള്ള ഇവരുടെ electronics gadgets കണ്ട് ഞാൻ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്.

        Reply

      Leave a Reply Cancel reply

      Your email address will not be published. Required fields are marked *

      This site uses Akismet to reduce spam. Learn how your comment data is processed.

      © 2020 indscoop. All Rights Reserved